April 26, 2007
April 14, 2007
കൊന്നയൊക്കെ പൂത്തു

കുട്ടായിമോന്റെ പേരില്‍ മേമ്മുറിയില്‍ പ്രചരിക്കുന്ന കഥകളിലൊന്ന്. സത്യമാണ് അല്ലെങ്കില്‍ തമ്പിച്ചനോട് ചോദിക്ക്. മേമ്മുറിക്കാര്‍ ഇപ്പോള്‍ ഓരോ വിഷുവും ഓര്‍മ്മിക്കുന്നത് കുട്ടായിമോന്റെ പേരിലാണ്. (കുടായിമോന്, ഗുഡായിമോന് എന്നിങ്ങനെ പാഠഭേദങ്ങള്‍).
വിവരക്കേടുകള്‍ വിളിച്ചുപറയുക കുട്ടായിമോന്റെ ജീവിതരീതി.
മേസ്തിരി, ഇപ്പോള്‍ കോണ്ട്രാക്റ്റര്. ലിബറോ G5 ല്‍ സഞ്ചരിക്കുന്നു.
ഒരു പ്രേമമുണ്ട്. വിവാഹം തടസ്സത്തില്‍
...>>>
April 9, 2007
മേമ്മുറിവിശേഷം
മേമ്മുറിയുടെ ചരിത്രത്തിന് വലിയ പഴക്കമൊന്നും ഇല്ല. ഈ പ്രദേശം പണ്ട് കാടായിരുന്നു,നിറയെ കുറുക്കന്മാര് വിഹരിച്ചിരുന്ന കാട്. ഇന്ന് കുറുക്കന്മാരില്ലെങ്കിലും കുറുക്കന് ബുദ്ധിയുള്ളവര്‍ നാട്ടില്‍ ധാരാളമുണ്ട്. ഇനത്തെ മേമ്മുറിയുടെ സിരാകേന്ദ്രമാണ് മാന്‍വെട്ടം. നൂറുമീറ്ററിനുള്ളില്‍ രണ്ടു നാല്ക്കവലകള് ചേര്‍ന്ന ‘സിറ്റി’. മാഞ്ചോട് ജംഗ്ഷനെന്നും പള്ളിക്കുന്നെന്നുമായിരുന്നു പണ്ട് ഈ കവലകള്‍ അറിയപ്പെട്ടിരുന്നത്.പക്ഷേ ഇപ്പോള്‍ മാവുമില്ല മാഞ്ചോടുമില്ല പള്ളിക്കുന്നുമില്ല. ഉള്ളതു മാന്‍വെട്ടം മാത്രം. കാടായിരുന്ന കാലത്ത് മാനുകളുമായി ബന്ധപ്പെട്ടുണ്ടായതാകാം മാന്‍വെട്ടം എന്നു ചില പഴമക്കാര്‍ പറയുന്നു. ചിലരുടെയെങ്കിലും പറച്ചിലില്‍ ‘മാമ്മെട്ടം’ ആകുന്നുണ്ടിവിടം. മാന്‍വെട്ടത്തിന്റെ ഹൃദയം പഴയ മാഞ്ചോട് ജംഗ്ഷനാകുന്നു, എന്തെന്നാല്‍ ഉതുപ്പാന്റെ പഴയ ചായക്കടയും കൊച്ചേട്ടന്റെ മിനി തട്ടുകടയും ജോസഫിന്റെ കടയും സ്ഥിതി ചെയ്യുന്നത് ഇവിടെയാണ്. മാന്‍വെട്ടത്തിന്റെ ചരിത്രം വികസിക്കുന്നത് ഈ കടകളില്‍ നിന്നാണ്.
ചരിത്രത്തിലും വര്‍ത്തമാനത്തിലും മേമ്മുറിയുടെ കീര്‍ത്തി ഉയര്‍ത്തിയവരായി ആരെയും പറഞ്ഞുകേട്ടിട്ടില്ല. എന്നാല്‍ ഇനി അങ്ങനെ അല്ല. മേമ്മുറിയെ പ്രശസ്തമാക്കിയേ അടങ്ങൂ എന്ന വാശിയോടെ ചില ജന്മങ്ങള് അവതരിച്ചു കഴിഞ്ഞു.
സചകള്‍(സജീവ ചര്‍ച്ചകള്‍)ആണ് മേമ്മുറിയുടെ സ്പന്ദനം. സൂര്യനുകീഴെ നടക്കുന്ന എന്തും മേമ്മുറിയില്‍ ചര്‍ച്ചാവിഷയമാകും. മേമ്മുറി ഒരു നാടകശാലയാകുന്നു. ഒരുപാട് കഥാപാത്രങ്ങള്‍ ആടി തിമിര്‍ക്കുന്ന ഒരു നാടകശാല.
... >>>

Subscribe to:
Posts (Atom)