മേമ്മുറിയുടെ സുന്ദരത. ഇതു മേമ്മുറിയുടെ കിഴക്കേഅതിര്‍ത്തിയായ പൂവാശേരിയില്‍ നിന്നുള്ള ദൃശ്യങ്ങളാണ്. ഇതാണു കാപ്പുതോട്, മേമ്മുറിയുടെ അരഞ്ഞാണം. തോടിന്റെ ഇരുകരകളിലുമുള്ള തെങ്ങുകളില്‍, ഒരുകാലത്ത് നിറയെ തൂക്കണാംകുരുവികളുടെ(കുഞ്ഞാറ്റക്കിളികള്‍) കൂടുകളായിരുന്നു. ഇന്നവ വളരെ അപൂര്‍വമായേ കാണാനുള്ളൂ. മേമ്മുറിയുടെ ബാല്യങ്ങള്‍ ഈ തോട്ടിലാണു നീന്തിയും മീന്‍ പിടിച്ചും വളര്‍ന്നത്. ഈ തെങ്ങുകളില്‍ നിന്നു കള്ളൂറ്റിയാണു മേമ്മുറിക്കാര്‍ വിശേഷദിവസങ്ങള്‍ ആഘോഷിച്ചിരുന്നത്. മറുനാട്ടുകാരനായ ഒരു ശ്രീകൃഷ്ണപ്പരുന്ത് കാഴ്ചകള്‍ ആസ്വദിച്ചു മണ്ടപോയ തെങ്ങില്‍ വിശ്രമിക്കുന്നുണ്ട്. ആരെടാ തന്റെ പടം പിടിക്കുന്നതെന്നഭാവത്തില്‍ അവന്‍ തിരിഞ്ഞു നോക്കുന്നുമുണ്ട്.
ചിത്രങ്ങള്‍ എടുത്തതു വാസുണ്ണി. വാസുണ്ണി സഹൃദയനായ ഒരു കാമുകനാണ്. വാസു പ്രേമിച്ച പെണ്‍പിള്ളേരെല്ലാം മറ്റുകാമുകന്മാരെ തേടിപ്പോയി. വാസുണ്ണി ശരിക്കും മേമ്മുറിക്കാരനല്ല. വാസുവിന്റെ അമ്മവീടാണു മേമ്മുറി. എങ്കിലും വാസുണ്ണി മേമ്മുറിക്കാരനാണ്. വളര്‍ന്നതും ഇപ്പോള്‍ വളരുന്നതും ഇവിടെത്തന്നെ.